മംഗളം നേരാം ഞാന്‍
ഓ...
മംഗളം നേരാം ഞാന്‍
എന്റെ ചെല്ലച്ചെറുകിളിയേ
കുങ്കുമം ചാര്‍ത്താം ഞാന്‍
എന്റെ മുല്ലമലര്‍ക്കൊടിയേ
കണ്ണീരില്‍ ചാലിച്ച പുഞ്ചിരിയാലേ ഓ...
നന്മകള് നേരാം ഞാന്‍
നിനക്ക് നന്മകള് നേരാം ഞാന്‍
മംഗളം നേരാം ഞാന്‍
എന്റെ ചെല്ലച്ചെറുകിളിയേ
കുങ്കുമം ചാര്‍ത്താം ഞാന്‍
എന്റെ മുല്ലമലര്‍ക്കൊടിയേ
കൊട്ടും കുരവയും കേള്‍ക്കണല്ലോ
താമരപ്പെണ്ണാളേ താമരപ്പെണ്ണാളേ
നൊമ്പരപ്പൂന്തേന്‍ വീശണല്ലോ
പമ്പരക്കണ്ണാലേ...
ഈ പമ്പരക്കണ്ണാലേ...
കണ്ണല്ലേ പൊന്നല്ലേ
എന്നെല്ലാം ചൊല്ലൂലേ
കല്യാണരാവില് പെണ്ണേ നിന്നുടെ മാരന്
മംഗളം നേരാം ഞാന്‍
എന്റെ ചെല്ലച്ചെറുകിളിയേ
കുങ്കുമം ചാര്‍ത്താം ഞാന്‍
എന്റെ മുല്ലമലര്‍ക്കൊടിയേ
ചിന്നച്ചിറകുകള് വീശി വീശി
അന്നക്കിളിമകളേ അന്നക്കിളിമകളേ
സ്വപ്നത്തിന് പല്ലക്കില്‍ വന്നിറങ്ങി
നിന്റെ മണിമാരൻ
ഹേ നിന്റെ മണിമാരന്‍
പൂവായ പൂവെല്ലാം ചുണ്ടത്തു പൂക്കൂല്ലേ
ആദ്യത്തെ രാവില്‍ പെണ്ണേ
നിന്നുടെ മോഹം
മംഗളം നേരാം ഞാന്‍
എന്റെ ചെല്ലച്ചെറുകിളിയേ
കുങ്കുമം ചാര്‍ത്താം ഞാന്‍
എന്റെ മുല്ലമലര്‍ക്കൊടിയേ
കണ്ണീരില്‍ ചാലിച്ച പുഞ്ചിരിയാലേ ഓ...
നന്മകള് നേരാം ഞാന്‍
നിനക്ക് നന്മകള് നേരാം ഞാന്‍
മംഗളം നേരാം ഞാന്‍
എന്റെ ചെല്ലച്ചെറുകിളിയേ
കുങ്കുമം ചാര്‍ത്താം ഞാന്‍
എന്റെ മുല്ലമലര്‍ക്കൊടിയേ