എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
Music:
Lyricist:
Singer:
Film/album:
എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം
വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം
ജീവനിൽ പൂവിടും ചിന്ത്
തിമി തക തിമി തകതിമി തകതക തോം (എന്നുള്ളിലേതോ..)
പൂവായ് വിരിഞ്ഞു തേനായ് നുകർന്നൂ
എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു
ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ
കള മൊഴിയേ കിളിമകളേ നീയൊന്നു പാട്
പാട് പാട് തകതിമി തകതിമി തകതിമി തകതക തോം
(എന്നുള്ളിലേതോ..)
തൈ തെന്നലാണോ താരമ്പനാണോ
കാർകൊണ്ടൽ നീങ്ങി മാനം തെളിഞ്ഞൂ
മനമിനിയും മാനസങ്ങൾ നീയൊന്നു ചൊല്ല്
പാറി വരും പൂന്തെന്നലേ നീ തെല്ല് നില്ല്
നില്ല് നില്ല് തക തിമി തക തിമി തകതിമി തകതക തോം
(എന്നുള്ളിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ennulliletho minnunna swapnam
Additional Info
ഗാനശാഖ: