സ്വർണ്ണത്തളികയുമേന്തി

സ്വര്‍ണ്ണത്തളികയുമേന്തിയണഞ്ഞൂ സൂര്യന്‍
നീലത്താമര മെല്ലെയുണർന്നു ദൂരെ
പൊന്‍ചിലങ്ക കെട്ടിയ ദേവാംഗനയായ് പുലരീ
സ്വരസംഗമരംഗ വേദിയൊരുങ്ങീ മണ്ണില്‍ 
(സ്വര്‍ണ്ണത്തളിക...)

ആരാധനയുടെ പൂജാമലരുകള്‍
സ്വപ്നമായ് വിടർന്നു
പ്രിയതരമായ്
നീയെന്‍ തങ്കസൂര്യോദയമായ്
ഞാനൊരു മോഹത്താമരയായ്
(സ്വര്‍ണ്ണത്തളിക...)

വാര്‍മുകിലുകള്‍ കാര്‍കൂന്തല്‍ ചീകുന്നൂ മേലേ...മേലേ...
വെൺപുഴയുടെ പൊന്നരമണി കിലുങ്ങിയിളകുന്നൂ താഴേ...താഴേ..
നിന്‍ ഗാനമൊരു നീഹാരമഴയായ് പെയ്തുവല്ലോ
നിന്‍ താളമെന്‍ നെഞ്ചിലെ സ്പന്ദമായ്
എന്‍ മുന്നിലൊരു മാന്‍പേടയായ് ഓടുന്നതെന്തേ
നീ എന്നിലെ മായയോ രാഗമോ
രൂപവതീ നീയെന്റെ മനസ്സിലെ ഉന്മാദമോ
(സ്വര്‍ണ്ണത്തളിക...)

താഴ്വാരം കൈമാടി വിളിക്കുന്നു അകലേ...അകലേ..
പൂങ്കുരുവികള്‍ നാട്ടുമാവില്‍ വിരുന്നു ചൊല്ലുന്നു പോരൂ...പോരൂ..
നീയെന്തിനെന്നാത്മാവിലെ ഭൂപാളമായി
നീ എന്തിനെന്‍ ഭാവനാലോലയായ്
നീയെന്റെ രതിഭാവങ്ങളിലെ ഏകാന്തദാഹം
എന്‍ നിനവിലെ വന്യമാം പൗരുഷം
നിന്നില്‍ വീണലിയും ഞാന്‍ പാവമൊരാരാധിക
(സ്വര്‍ണ്ണത്തളിക...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnathalikayumenthi

Additional Info

അനുബന്ധവർത്തമാനം