അമ്മയീ ഭൂമിയിൽ

യാദേവി സര്‍വ്വഭൂതേഷു 
മാതൃരൂപേണ സംസ്ഥിതഃ
നമസ്തസ്യഃ നമസ്തസ്യഃ 
നമസ്തസ്യഃ നമോനമഹഃ

അമ്മയീ  ഭൂമിയിൽ  ദേവാലയം 
അമ്മ  മാത്രമല്ലയോ  ദൈവസന്നിധി
നീ തന്നൊരമ്മിഞ്ഞ  പാലും 
നന്മകൾ  ചാലിച്ച  വാക്കും 
കുഞ്ഞിലേ ഉമ്മതൻ  സ്വാദും  
നോവാതെ നൽകിയ  നുള്ളും 
ആയിരമോർമ്മയിൽ  പെയ്യുന്നു 
അമ്മയെൻ  ദൈവമായ്  വാഴുന്നു... 
അമ്മയീ  ഭൂമിയിൽ  ദേവാലയം 
അമ്മ  മാത്രമല്ലയോ  ദൈവസന്നിധി

ശാശ്വതമല്ലോ  നിൻ  സ്നേഹം 
അനശ്വരമല്ലോ നിൻ രൂപം 
മധുരിതമല്ലോ  കാരുണ്യം 
പൂത്തുലയും നിൻ  വരദാനം 
ഒന്നിങ്ങു  വന്നെങ്കിൽ  
ഒന്നു തലോടിയെങ്കിൽ 
സാന്ത്വനമായെന്നും  
മുന്നിൽ  വന്നെങ്കിൽ 
എല്ലാം  എല്ലാം  തൃപ്പദതാരിൽ 
അർപ്പണം  ചെയ്തു  വണങ്ങി 
നിൽക്കും  ഞാൻ
അമ്മയീ  ഭൂമിയിൽ  ദേവാലയം 
അമ്മ  മാത്രമല്ലയോ  ദൈവസന്നിധി

കാണുവതെല്ലാം  അമ്മേ  നിൻ 
ആശീർവാദമായ്  കാണ്മൂ  ഞാൻ 
കൈവന്നതെല്ലാം  ദൈവാംശം 
പാവനമാം  നിൻ കൈനീട്ടം 
എന്തു  പറഞ്ഞണയാൻ 
കീർത്തനമായ്  വരണേ 
എന്റെ  ദിനങ്ങളെല്ലാം  
ശോഭനമായ്   വരണേ 
വീണ്ടും  മണ്ണിൽ  പിറവിയുണ്ടെങ്കിൽ 
അമ്മതൻ  കുഞ്ഞായ്  ജന്മം  നല്കണമേ

അമ്മയീ  ഭൂമിയിൽ  ദേവാലയം 
അമ്മ  മാത്രമല്ലയോ  ദൈവസന്നിധി
നീ തന്നൊരമ്മിഞ്ഞ  പാലും 
നന്മകൾ  ചാലിച്ച  വാക്കും 
കുഞ്ഞിലേ ഉമ്മതൻ  സ്വാദും  
നോവാതെ നൽകിയ  നുള്ളും 
ആയിരമോർമ്മയിൽ  പെയ്യുന്നു 
അമ്മയെൻ  ദൈവമായ്  വാഴുന്നു... 
അമ്മയീ  ഭൂമിയിൽ  ദേവാലയം 
അമ്മ  മാത്രമല്ലയോ  ദൈവസന്നിധി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Ammayee Bhoomiyil

Additional Info

അനുബന്ധവർത്തമാനം