കുഞ്ഞിളം ഉമ്മ തരാൻ

കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നു
ഞാനെന്റെ കുഞ്ഞുങ്ങളിൽ ആമോദമാനന്ദിച്ചൂ‍
അമ്മ തൻ കുഞ്ഞിനേ കാത്തീടുമ്പോലെ
ആനന്ദമേകുവാൻ നാഥൻ ചാരെ വന്നു
(കുഞ്ഞിളം ഉമ്മ)

കൂട്ടുകാരൊത്തു കളിക്കുമ്പോൾ കൂട്ടു കൂടാൻ നീ വന്നു (2)
അറിവു പകര്‍ന്നു ധ്യാനമേകി എൻ ഗുരു നാഥനായ് നീ വന്നൂ (2)
(കുഞ്ഞിളം ഉമ്മ)

ഞാൻ നടന്ന വഴികളിൽ കാവൽ നാഥനായ് നീ വന്നു (2)
ഞാൻ ഉറങ്ങുന്ന നേരത്തിലെല്ലാം താരാട്ടു പാട്ടുമായ് നീ വന്നൂ(2)
(കുഞ്ഞിളം ഉമ്മ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kunjilam umma

Additional Info

അനുബന്ധവർത്തമാനം