ജയശങ്കർ മുണ്ടഞ്ചേരി
എൻ പി ഡി മേനോന്റെയും കുഞ്ഞിലക്ഷ്മി മേനോന്റെയും മകനായി എറണാകുളത്ത് ജനിച്ചു. എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, തൃക്കാക്കര ഭാരതമാതാ കോളേജ് എന്നിവിടങ്ങളിലായിരുന്നു ജയശങ്കറിന്റെ വിദ്യാഭ്യാസം.
2007 മുതൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയ ജയശങ്കർ ബഹ്റൈൻ സ്റ്റേജുകളിൽ ഇരുപതിൽ പരം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴ് ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2016 ലെ കേരള സംഗീത നാടക അക്കാദമിയുടെ ജിസിസി നാടക മൽസരത്തിൽ മികച്ച നടനായി, ആ വർഷംതന്നെ ബഹ്റൈൻ കേരളീയ സമാജം ജിസിസി റേഡിയോ നാടക മൽസരത്തിൽ പ്രത്യേക ജൂറി പുരസ്കാരം, നേടി. 2018 ലെ ബഹ്റൈൻ കേരളീയ സമാജം നരേന്ദ്ര പ്രസാദ് നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രകാശ് വടകര, പപ്പൻ ചിരന്തന, മോഹൻരാജ്, സാംകുട്ടി പട്ടംകരി, ചെറുന്നിയൂർ ജയപ്രസാദ്,. ജയ മേനോൻ തുടങ്ങിയവരാണ് ജയശങ്കറിന്റെ ഗുരുക്കന്മാർ.
ശ്രീ. ടി.വി. ചന്ദ്രന്റെ മോഹവലയം എന്ന ചിത്രത്തിലൂടെയാണ് ജയശങ്കർ സിനിമാഭിനയത്തിൽ തുടക്കം കുറിയ്ക്കുന്നത്, പിന്നെ രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലും അഭിനയിച്ചു.
ജയശങ്കറിന് ഭാര്യയും ഒരു മകളുമാണുള്ളത്
വിലാസം =.കീർത്തി. അശോക റോഡ്, .കലൂർ, കൊച്ചി=68201
ടെലിഫോൺ നമ്പർ: 9633127234