റോക്കട്രി ദി നമ്പി എഫക്റ്റ് - ഡബ്ബിങ്

Released
Rocketry The Nambi Effect
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 1 July, 2022

പ്രശസ്ത ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

ഒരേ സമയം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിത്രീകരിച്ച് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നു.

അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നു.
ഒരേ സമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് 'റോക്കട്രി'.

ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, ജോർജിയ, കാനഡ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവ്.