കരയൂ നീ കരയൂ
കരയൂ നീ കരയൂ
കരയൂ നീ കരയൂ
കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ
നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ
കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ
നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ
കരയൂ നീ കരയൂ
സീതയും ഊര്‍മ്മിളയും ജനിച്ചകാലം മുതല്‍
ശപിക്കപ്പെട്ടവരല്ലോ - സ്ത്രീകള്
ശപിക്കപ്പെട്ടവരല്ലോ
എത്രയോ രേണുകമാര്‍ അഹല്യമാര്‍
എത്ര ശകുന്തളമാര്‍
നിത്യഗദ്ഗദങ്ങളായി ഭൂമിയിലെ
ദുഃഖസ്മരണകളായി
കരയൂ നീ കരയൂ
ദൈവവും മനുഷ്യനും ജനിച്ചകാലം മുതല്‍
ത്യജിക്കപ്പെട്ടവരല്ലോ - സ്ത്രീകള്‍
ത്യജിക്കപ്പെട്ടവരല്ലോ
അവരുടെ പ്രതികാരമഗ്നിയായി
അവരുടെ കണ്ണുനീര്‍ കടലായി - ആ
കടലിലെ രത്നങ്ങള്‍ കാമുകന്മാരുടെ
കണ്ഠാഭരണങ്ങളായി
കരയൂ നീ കരയൂ
കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ
നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karayoo nee karayoo
Additional Info
ഗാനശാഖ: