ദൂരങ്ങൾ തേടി
ദൂരങ്ങൾ തേടി
തീരങ്ങൾ തേടി
പോവുന്നിതാരാരോ
നേരങ്ങൾ നോക്കി
കാലങ്ങൾ നീക്കി
പാറുന്നിതാരാരോ
മേലേ വാനിൽ
നിന്നീ രാവിൽ
പൊഴിഞ്ഞു വീണൊരു താരം
താനേ മൂളി വരുന്നൊരു കാറ്റിൽ മായും
പല വഴി താളം
വാടാമുല്ലേ
പൂക്കാൻ വയ്യേ
തോനെ നാളായില്ലേ
വേരും നീരും
കൂട്ടായില്ലേ
കാണാക്കനവുകളില്ലേ
ദൂരങ്ങൾ തേടി
തീരങ്ങൾ തേടി
പോവുന്നിതാരാരോ
മെല്ലെ വേനൽ
തൊട്ടാലെന്നോ
മെയ്യോ വേർക്കും
വല്ലാതെ
ചില്ലിൻ വാതിൽ
താനേ ചാരും
കയ്യെത്തും ദൂരെ
ചെന്നാലും
മഞ്ഞുള്ളിൽ വീണാലും
പൊള്ളുന്നതോർത്താലും
എങ്ങോട്ടാണെന്നില്ലാതെ
വല്ലാത്ത സഞ്ചാരം
മേഘങ്ങൾ മൂടുന്നില്ലേ
ചെമ്മാനം
ചേറൊന്നിൽ മുങ്ങുന്നില്ലേ
താഴ് വാരം
വേവുന്നില്ലേ നോവുന്നില്ലേ
നാവും കൊണ്ടേ തീയാളുന്നില്ലേ
മേഘങ്ങൾ മൂടുന്നുണ്ടേ
ചെമ്മാനം
ചേറൊന്നിൽ മുങ്ങുന്നുണ്ടേ
താഴ് വാരം
വേവുന്നുണ്ടേ നോവുന്നുണ്ടേ
നാവും കൊണ്ടേ തീയാളുന്നുണ്ടേ...