കല്യാണമാണേ
കണ്ടേ ഞാനും പണ്ടേപോലെ
അന്നാണ്ടാരാൻ വന്നേ പിന്നെ
അടിമുടി നോട്ടം വല്ലാത്ത നോട്ടം
കാണാത്തോരോ കാര്യം ചൊല്ലി
നേരോം കാലോം നോക്കാതെന്തീ
നാട്ടില് കൂട്ടം അഹ് വല്ലാത്ത കൂട്ടം
അങ്ങേലെ കൂട്ടാരു കയ്യേ പിടിച്ചുണ്ട്
യെന്താണ്ട് ചോയിക്കണ്
എസി ഇട്ട വണ്ടീല്
ചെക്കന്റെ വീട്ടില്
ആളുണ്ട് പോയേക്കണ്
ഓ ആരാൻ വിട്ടൊരു പട്ടം പോലെ
എങ്ങോട്ടാണിന്നെന്നോട്ടമേ
പൂത്തിരികത്തണ പോലെ മുന്നിൽ
ഓടുന്നയ്യോ നേരംതാനേ
കല്യാണമാണെ അഹ് കല്യാണമാണെ
ആ പൂത്തിരികത്തണ പോലെ മുന്നിൽ
ഓടുന്നയ്യോ നേരംതാനേ
കല്യാണമാണെ
അഹ് മുന്നിൽ കണ്ടേ കുന്നോളം
പണിയുണ്ട് തീർക്കേണം
അഹ് ചെയ്യാൻ പോകാൻ ആൾ വേണം വീട്ടാരേം കൂട്ടേണം
ആ ദിനം ഓർക്കുമ്പോൾ
നെഞ്ച് പിടയ്ക്കുന്നെ
പണി തീരാ പകലുകൾ പുലരാനായ്
രാവുകൾ പായുന്നെ
നാടെല്ലാം തേടി വീടെല്ലാം കേറി
ഞാനും കുതിക്കണുണ്ടേയ്
വല്ലാത്ത പുകിലായി ഇടവലം നിന്നെ
ചിലവുകൾ ജഗപോക അയ്യോ
കല്യാണക്കുറിയിൽ
നാൽപാടും മുങ്ങി
ആളാകെ പോരണുണ്ടെ
അന്നോളം കാണാ പേരൊന്നു കണ്ടേ
കൂടെ ചിരിക്കണുണ്ടേ
ഓ ആരാൻ വിട്ടൊരു പട്ടം പോലെ
എങ്ങോട്ടാണിന്നെന്നോട്ടമേ
പൂത്തിരികത്തണ പോലെ മുന്നിൽ
ഓടുന്നയ്യോ നേരംതാനേ
കല്യാണമാണെ അഹ് കല്യാണമാണെ
അഹ് പൂത്തിരികത്തണ പോലെ മുന്നിൽ
ഓടുന്നയ്യോ നേരംതാനേ
കല്യാണമാണെ അഹ് കല്യാണമാണെ
പാൽപോലെ തുടുത്തവളെ
ഉള്ളിൽ പാലപ്പം പോലെ നീ ചിരിക്കയല്ലെ
ആൾ കൂടും വിരുന്നിനിടെ
നീ ആളായി മിന്നടീ വാ മകളെ
ചേലിൽ ഒരുങ്ങും വരെ
കണ്ണിൽ കണ്ണാടി തേടി നീ ഓടിയില്ലേ
പൊന്നോണ്ട് മൂടും വരെ
ഉള്ളിൽ ചില്ലിട്ടു കിലുക്കണ താളമല്ലേ
അഹ് കണ്ണ് പുളിക്കണ ലൈറ്റ്ഇട്ട് മിന്നണ
കല്യാണ പന്തല് പൊങ്ങീടേണം
ആ നേരം വെളുക്കുമ്പോ
മേളം കൊഴുക്കുമ്പോ
സദ്യയൊരുങ്ങീടേണം
ഓ കൂട്ടാർ കൂടേണം
സമ്മാനം വാങ്ങേണം
എല്ലാരും കൊണ്ടാടണം
ഫോട്ടോ പിടിക്കണം
ആർപ്പും വിളിക്കണം
ഞാനങ് കേറീടേണം
നന്ന നാനെ നന്ന നാനേ....
ആഹ് പൂത്തിരികത്തണ പോലെ മുന്നിൽ
ഓടുന്നയ്യോ നേരംതാനേ
കല്യാണമാണെ
അഹ് കല്യാണമാണെ