കല്ലുരുക്കിപ്പൂ കമ്മലണിഞ്ഞൊരു
കല്ലുരുക്കിപ്പൂ കമ്മലണിഞ്ഞൊരു കാന്താരി
നെഞ്ചിലെ കൊമ്പിലെ പൂക്കളിറുത്തൊരു പൂക്കാരി
ഈ കല്ലുരുക്കിപ്പൂ കമ്മലു തന്നൊരു പൂമാരാ
നെഞ്ചിലെ കൊമ്പിലെ പൂക്കളിറുത്തൊരു പൂക്കാരാ
ഉള്ളിലെ ചെപ്പിലെ ആരും കാണാ മഞ്ചാടി
പുഞ്ചിരിയാലെ പകർന്നു തരാമോ നീ വായാടി
ഉള്ളിലെ ചെപ്പിലെ ആരും കാണാ മഞ്ചാടി
പുഞ്ചിരിയാലെ പകർന്നു തരാം ഞാൻ വായാടി
കല്ലുരുക്കിപ്പൂ..... (കല്ലുരുക്കിപ്പൂ..)
ചെമ്പകം പൂത്തതല്ലെന്റെ മനസ്സിലെ പെണ്ണാണ്
സന്ധ്യ തുടുത്തതല്ലെന്റെ കിനാക്കിളി കുങ്കുമകവിളാണു
പനിമതിയല്ലിതു പെണ്ണിന്റെ ചുണ്ടിലെ പാലടചിരിയാണു
താമരയിതളല്ലിതെന്റെ കരളിന്റെ മൊഞ്ചുള്ള മിഴിയാണു
കൊന്നപ്പൂക്കൊമ്പത്തെ കാണാമറയത്തെ
പാടും കുയിലെന്റെ സ്വന്തമാണ്
കല്ലുരുക്കിപ്പൂ..... (കല്ലുരുക്കിപ്പൂ..)
ഗന്ധർവ്വഗീതമല്ലെന്റെ പ്രിയന്റെ പാട്ടാണ്
കാട്ടാറിൻ കൊഞ്ചലല്ലെന്റെയൊരാളുടെ നൂപുരനാദമാണ്
ആമ്പൽമണമല്ലിതെന്നെ തഴുകിയ പൂമിഴിത്തുമ്പാണ്
കാർമുകിൽ ചുരുളല്ലിതെന്നെ മയക്കിയ കേശക്കറുപ്പാണ്
മഞ്ജുനിലാവത്തെ മാരിവിൽ തേടുന്ന
മാനത്തെ മയിലെന്റെ സ്വന്തമാണ്
കല്ലുരുക്കിപ്പൂ..... (കല്ലുരുക്കിപ്പൂ..)