ചന്ദ്രോത്സവത്തിനു ശുകപുരത്തെത്തിയ

ചന്ദ്രോത്സവത്തിനു ശുകപുരത്തെത്തിയ
ശ്രീമംഗലപ്പക്ഷി
ഇന്നെന്റെ സ്വപ്നമാം സന്ധ്യാംബരത്തില്‍
വന്നെന്നെ നീ കീഴടക്കി

വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന
നിന്നന്തരംഗത്തിന്‍ മടിയില്‍ ഒരു
സ്വര്‍ണ്ണപ്പൂണൂല്‍ ചരടില്‍ കുരുങ്ങിയ
നിന്നനുരാഗത്തിന്‍ മടിയില്‍
എന്റെമോഹങ്ങള്‍ക്കു വിശ്രമിക്കാനിന്നൊ-
രേകാന്തപഞ്ജരം കണ്ടൂ ഞാന്‍

എത്രവഴിയമ്പലങ്ങളില്‍ ദൈവങ്ങള്‍
ചത്തുകിടന്ന വീഥികളില്‍
പൂജയ്ക്കെടുക്കാത്ത കന്യകാപുഷ്പങ്ങള്‍
പൂത്തുകൊഴിയുന്ന രാത്രികളില്‍
കോടിജന്മങ്ങളായ് നമ്മള്‍ പരസ്പരം
തേടുകയായിരുന്നു
മൗനങ്ങള്‍ തേടുകയായിരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandrolsavathinu

Additional Info

അനുബന്ധവർത്തമാനം