കിച്ച സുദീപ്

Kiccha Sudeep

സഞ്ജീവ് മഞ്ജപ്പയുടേയും സരോജയുടേയും മകനായി കർണ്ണാടകയിലെ  ഷിമോഗയിൽ ജനിച്ചു. ഇൻഡസ്റ്റ്രിയൽ ആൻഡ് പ്രൊഡക്ഷൻ എഞ്ചിനിയറിംഗിൽ ബിരുദം നേടിയതിന് ശേഷമാണ് സുദീപ് സിനിമാഭിനയരംഗത്തേക്ക് കടക്കുന്നത്.

1997 -ൽ Thayavva എന്ന കന്നഡ ചിത്രത്തിൽ നായകനായിക്കൊണ്ടാണ് സുദീപിന്റെ സിനിമാ പ്രവേശനം. 1999 -ൽ Prathyartha എന്ന സിനിമയിൽ സഹനടനായി അഭിനയിച്ചു. അതിനുശേഷം Sparsha എന്ന സിനിമയിൽ നായകനായി. തുടർന്ന് കന്നഡ, തെലുഗു, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകളിൽ അദ്ദേഹം വ്യത്യസ്ഥ വേഷങ്ങൾ ചെയ്തു. 2021 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സുദീപ് മലയാള സിനിമയിൽ അരങ്ങേറുന്നത്. 

സന്തമായി സിനിമ നിർമ്മാണ കമ്പനി "കിച്ച ക്രിയേഷൻസ്" തുടങ്ങിയ സുധീപ് പിന്നീട് കിച്ച സുധീപ എന്നറിയപ്പെടാൻ തുടങ്ങി. ഒരു ഗായകൻ കൂടിയായ അദ്ദേഹം പല കന്നഡ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകൻ കൂടിയായ സുധീപ കിച്ച സുധീപ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

മലയാളിയായ പ്രിയ രാധാകൃഷ്ണനാണ് സുധീപയുടെ ഭാര്യ. അവർക്ക് ഒരു മകൾ സാംനവി.