അളിയാ ഗുലുമാല്

അളിയാ ഗുലുമാല്
ഓ....ഗുലുമാല് പുലിവാല്
പെണ്ണു കെട്ടാഞ്ഞാൽ ഗുലുമാല് 
(ഓ...ഗുലുമാല്...)

നമ്മുടെ കമ്മീഷൻ മുൻ‌കൂറ്
പൊട്ടിപ്പോയാൽ വാപസ് പൈസാ
ഗ്യാരണ്ടീ ഇതു വാക്ക് !
കാമുകീകാമുകരായാൽകൂടി
കല്യാണനിശ്ചയമെന്നിൽ കൂടി
പ്രായം കവിഞ്ഞവരായാൽ കൂടി
രണ്ടാം വിവാഹമെന്നിൽ കൂടി
മനസ് മയക്കാൻ കണ്ണാൽ ചൊറിയാൻ
പെണ്ണു വാലായ് പുറകേ പോരാൻ
ഒരു പൊൻ തകിട് കാൽമുഴം മുണ്ട്
കൂടെ കാശൊരുപാട് 
(ഓ..ഗുലുമാല്.....)

കേരളം ബോംബേ ഡൽഹി പൂനാ
നാടായ നാടൊക്കെ തെണ്ടീ
യൗവനം നീ പാഴാക്കല്ലേ
സീറ്റ് കാലിയാക്കീടല്ലേ
കാലേ കൂട്ടീ കല്യാണത്തിനു
നീ പെർമിറ്റ് വാങ്ങിക്കൂ
വാറ്റുചാരായം വയറ്റിൽ കള്ള്
നാക്കെടുത്താൽ നാണക്കേട്
ലിക്കറടിച്ചു നടക്കുന്നവരേ
ലിസ്റ്റ് വേഗം മേടിച്ചോട്ടേ
മേൽ വിലാസം കുറിച്ചെടുത്താട്ടേ
നമ്മളുമന്ന് മാരീഡ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Aliya gulumal

Additional Info

അനുബന്ധവർത്തമാനം