അമൃതം പകർന്ന രാത്രി (M)

അമൃതം പകർന്ന രാത്രി
അനുഭൂതി പൂത്ത രാത്രി
വിടരും നീ അഴകേ
വിടരും നീ അഴകേ

മുകിൽ പുൽകും ഇന്ദുകലയായ്‌
എൻ ഗാന ഗഗനമാകെ
വിടരും നീ അഴകേ
വിടരും നീ അഴകേ

കവിതാ നദീതടങ്ങൾ
പ്രിയദർശിനീ വനങ്ങൾ
നിന്നെ - വിരിഞ്ഞ പൂവേ
തിരയുന്നിതെൻ കിനാക്കൾ
ഓ....

ഹിമശംഖുമാല ചാർത്തി
ഉടലാകെ കുളിരു കോരി
വിടരും നീ അഴകേ
വിടരും നീ അഴകേ

ഇതു പ്രേമസുരഭിമാസം
കതിർവീശി മന്ദഹാസം
ഒരു വീണ തേടുമീ ഞാൻ
അനുരാഗ മൗനഗാനം
ഓ...

എൻ ഹൃദയസിന്ധു മേലെ
ഒരു ഗാനഹംസമായി
ഒഴുകും നീ അഴകേ
ഒഴുകും നീ അഴകേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amrutham pakarnna rathri (M)

Additional Info

അനുബന്ധവർത്തമാനം