അപ്പനാണെ അമ്മയാണെ

അപ്പനാണെ അമ്മയാണെ 
അമ്മായിയമ്മയാണെ
അന്തപ്പനിന്നൊരു നിധികിട്ടും
പൊന്നാണേലും പണമാണേലും 
പള്ളിക്കു പാതിയെനിക്കു പാതി
(അപ്പനാണെ.. )

കടപ്പുറത്തൊരു നല്ല വീടുവയ്ക്കും
കവടിയാര്‍കൊട്ടാരം പോലെ - എന്നിട്ട്
കെ ആര്‍ വിജയയെ പോലൊരു പെണ്ണിനെ
കെട്ടിക്കൊണ്ടുവരും - വീട്ടില്‍
കെട്ടിക്കൊണ്ടുവരും
(അപ്പനാണെ..)

ടോപ്പും മടക്കിവെച്ചു പുതിയൊരു ഫോര്‍ഡില്‍
കാറ്റുകൊള്ളാന്‍ പോകും - ബീച്ചില്‍ 
കാറ്റുകൊള്ളാന്‍ പോകും
ഒന്നിച്ചു കുളിക്കും ഡ്യൂയറ്റ് പാടും 
ഹിന്ദി പടത്തിലെപ്പോലേ
(അപ്പനാണെ.. )

വാറ്റിയവെള്ളം വയറ്റിലുണ്ടെങ്കിലും
വാക്കുപറഞ്ഞാല്‍ വാക്ക് - അന്തപ്പന്‍
വാക്കുപറഞ്ഞാല്‍ വാക്ക്
പള്ളിയ്ക്കു നമ്മളെ വിശ്വാസമില്ലെങ്കില്‍
പാതിയാദ്യമെടുത്തോട്ടെ - നിധി
പാതിയാദ്യമെടുത്തോട്ടെ

അപ്പനാണെ അമ്മയാണെ 
അമ്മായിയമ്മയാണെ
അന്തപ്പനിന്നൊരു നിധികിട്ടും
പൊന്നാണേലും പണമാണേലും 
പള്ളിക്കു പാതിയെനിക്കു പാതി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Appanaane ammayaane

Additional Info

അനുബന്ധവർത്തമാനം