പള്ളാത്തുരുത്തിയാറ്റിൽ

ഒഹോഹോ...ഓഹോഹോ... 
പള്ളാത്തുരുത്തിയാറ്റില്‍ - ഒരു
നല്ലനിലാവുള്ള നാളില്‍
പണ്ടൊരു തമ്പുരാന്‍ വഞ്ചിയില്‍ വന്നൊരു
പെണ്ണിനെ കണ്ടൂ - കണ്ടൂ
കണ്മുന കൊണ്ടൂ (പള്ളാത്തുരുത്തി.. )

ആറ്റിന്‍കടവിലരനീര്‍വെള്ളത്തില്‍
നീരാട്ടിനെത്തിയ പെണ്ണ് - ഒരു
മാറുമറയ്ക്കാത്ത പെണ്ണ്
തമ്പുരാനെക്കണ്ടു നാണിച്ചു നിന്നു
താഴമ്പൂ പോലൊരു പെണ്ണ് - കണ്കളിൽ
കാമവലയുള്ള പെണ്ണ് (പള്ളാത്തുരുത്തി.. )

തലമുടി പിന്നി പൂചൂടി പെണ്ണ്
തരിവളകിലുക്കി നടന്നേപോയ്
അന്തിവിരുന്നിനു ദാഹിച്ചു മോഹിച്ചു
തമ്പുരാനവളുടെ കൂടെപ്പോയ് 

പിറ്റേന്നു കാലത്തു പുഴയില്‍ പെണ്ണിന്റെ
പ്രേതം പമ്പിനടന്നു
പിറ്റേന്നു കാലത്തു പുഴയില്‍ പെണ്ണിന്റെ
പ്രേതം പമ്പിനടന്നു
കാറ്റു കീറിയ പായുംചുരുട്ടി
കാത്തു കിടന്നു തോണി (പള്ളാത്തുരുത്തി.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pallaathuruthiyaattil

Additional Info

അനുബന്ധവർത്തമാനം