പോയ്‌വരാമമ്മ പോയിവരാം
പോയ്‌വരാമമ്മ പോയിവരാം
പൊന്മുട്ടയിടുന്നൊരു പൈങ്കിളിയേ
കൊണ്ടുവരാം - അമ്മ കൊണ്ടുവരാം
(പോയ്‌വരാമമ്മ... )
പോയിവരുമ്പോളമ്മ തരാം
ജോയിമോനൊരു കളിപ്പാവ
കണ്ണടച്ചുതുറക്കണ പാവ
കൈമണി കൊട്ടണ പാവ
കായലരികില്‍ പണിയിക്കാമൊരു
കണ്ണാടിമേട പൂമേട
ഇട്ടിരിയ്ക്കാന്‍ പൊന്‍പലക
ഇരുന്നുണ്ണാന്‍ പൊന്‍തളിക
(പോയ്‌വരാമമ്മ... )
മാറിലിടാന്‍ തീര്‍ത്തുതരാമൊരു
മരതകമാല മണിമാല
കണ്ടാലാരും കണ്ണുവെയ്ക്കണ
കാശുമാല പവന്‍മാല
പോയ്‌വരാമമ്മ പോയിവരാം
പൊന്മുട്ടയിടുന്നൊരു പൈങ്കിളിയേ
കൊണ്ടുവരാം - അമ്മ കൊണ്ടുവരാം
ഓ... ഓ... ഓ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poyvaraam amma
Additional Info
ഗാനശാഖ: