ആത്മാവും തേങ്ങി
Music:
Lyricist:
Singer:
Film/album:
ആത്മാവും തേങ്ങി മാനസം വിങ്ങി
ഓമലേ നിൻ ഓർമ്മയാൽ
പറയൂ നീ എന്നിനി കാണും..(2)
എത്രയോ നാളുകൾ പൊഴിഞ്ഞാലും
എൻ ജീവിതമാകെ തളർന്നാലും
വേദനയോടെ പിരിഞ്ഞാലും
യാതനയോടെ ഞാൻ കഴിഞ്ഞാലും
എൻ പ്രിയ തോഴീ കരയരുതേ
നിൻ മനം വേദനയറിയരുതേ
വരും ഞാൻ നിന്നിൽ കാണും നാം തമ്മിൽ
കാണുമാ നേരം പടരും നിന്നിൽ
എൻ വേദന നീ ഓർക്കരുതേ..
ആത്മാവും തേങ്ങി മാനസം വിങ്ങി
ഓമലേ നിൻ ഓർമ്മയാൽ
പറയൂ നീ എന്നിനി കാണും..
മോഹന സ്വപ്നങ്ങൾ അകന്നാലും
ഭാവന പൂവിതൾ പൊഴിഞ്ഞാലും
താളങ്ങളെല്ലാം തളർന്നാലും
മോഹന രാഗം മറന്നാലും
എന്നോമലാളേ മറക്കരുതേ എൻ-
ഓർമ്മകൾ നിന്നിൽ മരിക്കരുതേ
വരുമാ ജന്മം വിടരും മുമ്പേ
സഖി ഞാൻ നിന്നിൽ അണയും നേരം
എന്നോമനെ നീ കരയരുതേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aathmavum thengi
Additional Info
ഗാനശാഖ: