ഇളം കാറ്റ് ഒരു പാട്ട്
ഇളം കാറ്റ്..ഒരു പാട്ട്
ഒരു രാഗം അനുരാഗം
ഇളം കാറ്റ് ഒരു പാട്ട്
മൂളിവരുന്നത് ഞാന്‍ കേട്ടു
ഒരു രാഗം അനുരാഗം
പാടിവരുന്നത് ഞാന്‍ കേട്ടു
ഒരു രാഗം അനുരാഗം
പൂന്തേനരുവിയില്‍ നീരാടി
ആനന്ദലഹരിയില്‍ ആറാടി
വാടാമലരുകള്‍ നീ ചൂടി
വാരിളംതെന്നലില്‍ കളിയാടി
ആ...ആ....
ഇളം കാറ്റ് ഒരു പാട്ട്
ഒരു രാഗം അനുരാഗം
വെണ്മണി എഴുതിയ മഞ്ജരിയില്‍
മന്മഥന്‍ ഈണം പകരുമ്പോള്‍
ഹൃദയവിപഞ്ചികള്‍ മീട്ടുന്നു
രതിയാം പല്ലവി പാടുന്നു
ആ...ആ....
ഇളം കാറ്റ് ഒരു പാട്ട്
ഒരു രാഗം അനുരാഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ilam kaattu oru paattu
Additional Info
Year:
1977
ഗാനശാഖ:

