മംഗല്യം ചാർത്തിയ

മംഗല്യം ചാര്‍ത്തിയ തമ്പുരാട്ടി
മധുമൊഴിതൂകുന്ന മദിരാക്ഷി
തിരനോട്ടം നടത്തുന്ന തിരുമനസ്സേ
മലര്‍ബാണമെയ്തെന്നെ മയക്കരുതേ
മംഗല്യം ചാര്‍ത്തിയ തമ്പുരാട്ടി
മധുമൊഴിതൂകുന്ന മദിരാക്ഷി

മധുവിധുരാവിന്റെ പുളകങ്ങള്‍ മായാത്ത
മലര്‍മേനി ഞാനൊന്നു പുണര്‍ന്നോട്ടെ
ആ...
മധുവിധുരാവിന്റെ പുളകങ്ങള്‍ മായാത്ത
മലര്‍മേനി ഞാനൊന്നു പുണര്‍ന്നോട്ടെ
നിന്റെ അനുപമസൗന്ദര്യം നുകര്‍ന്നോട്ടെ
ഞാന്‍ നുകര്‍ന്നോട്ടെ
മംഗല്യം ചാര്‍ത്തിയ തമ്പുരാട്ടി
മധുമൊഴിതൂകുന്ന മദിരാക്ഷി

മലര്‍മേനിയിവളെങ്കില്‍ മധുവുണ്ണാന്‍
മടിയെന്തേ
മധുരാനുഭൂതിതൻ ഇണയല്ലേ
ആ...
മലര്‍മേനിയിവളെങ്കില്‍ മധുവുണ്ണാന്‍
മടിയെന്തേ
മധുരാനുഭൂതിതൻ ഇണയല്ലേ
അങ്ങു പനിമതിയെങ്കില്‍ 
ഞാന്‍ പേടമാനല്ലേ - ഞാന്‍ 
പേടമാനല്ലേ

മംഗല്യം ചാര്‍ത്തിയ തമ്പുരാട്ടി
മധുമൊഴിതൂകുന്ന മദിരാക്ഷി
തിരനോട്ടം നടത്തുന്ന തിരുമനസ്സേ
മലര്‍ബാണമെയ്തെന്നെ മയക്കരുതേ
മംഗല്യം ചാര്‍ത്തിയ തമ്പുരാട്ടി
മധുമൊഴിതൂകുന്ന മദിരാക്ഷി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangalyam charthiya

Additional Info

Year: 
1977

അനുബന്ധവർത്തമാനം