കൊച്ചിളം കാറ്റേ
കൊച്ചിളംകാറ്റേ കളമൊഴിക്കാറ്റേ
കൊച്ചുപെങ്ങളെ കണ്ടോ
പിച്ചകപ്പൂവുകള്‍ നുള്ളി നടക്കുമ്പോള്‍
കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ - മണ്ണില്‍
കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ
(കൊച്ചിളം..)
ചിത്രശലഭം പോലിരിക്കും - അവള്
ചിലങ്ക കിലുങ്ങുംപോല്‍ ചിരിക്കും (2)
അഴകിന്റെ വസന്തം എന്നോമന
അണ്ണന്റെ സുകൃതമാം കുഞ്ഞോമന
(കൊച്ചിളം..)
പൊന്മണി മാലകളില്ലാ - മെയ്യില്‍
പുത്തനുടുപ്പുകളില്ല (2)
അമ്മയില്ലാത്തൊരു മാന്കുട്ടി പോലെ
അലയുകയാണവളെങ്ങോ
(കൊച്ചിളം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kochilam kaatte
Additional Info
ഗാനശാഖ: