സുന്ദരരാവിൽ
മ്.. ആ...
സുന്ദരരാവിൽ... ചന്ദനമുകിലിൽ
മന്ത്രങ്ങളെഴുതും ചന്ദ്രികേ
അനുരാഗത്തിൻ ആദ്യനൊമ്പരം
ആത്മനാഥനൊടെങ്ങിനെ പറയും
(സുന്ദരരാവിൽ...)
വാസരസ്വപ്നം ഇതളുകൾ വിരിയ്ക്കും
വാടിക്കൊഴിയും രാവിൻ മടിയിൽ (2)
ആയിരം കഥകൾ പറയാൻ കൊതിയ് (2)
അരികത്തു കണ്ടാൽ അടിമുടി വിറയ്ക്കും
എങ്ങിനേ എങ്ങിനേ പറയുവതെങ്ങിനേ
സുന്ദരരാവിൽ ചന്ദനമുകിലിൽ
മന്ത്രങ്ങളെഴുതും ചന്ദ്രികേ
ആ വിളി കേൾക്കാൻ ആ മാറിൽ ചായാൻ
ആ കാലടിയിൽ മലരായ് വീഴാൻ (2)
ആത്മാവാം കിളി കൊതി തുള്ളുന്നു (2)
അന്തർദാഹമിതെങ്ങിനെ പറയും
എങ്ങിനേ എങ്ങിനേ പറയുവതെങ്ങിനേ
(സുന്ദരരാവിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
sundararaavil
Additional Info
ഗാനശാഖ: