ലബാൻ റനേ
കോഴിക്കോട് സ്വദേശിയാണ് ലബാൻ റനേ. സ്കൂൾ കാലത്ത് സ്‌കിറ്റുകളിലും നാടകങ്ങളിലും അഭിനയിച്ചു കൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. BIT (Bengaluru) മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം മൂന്നു വർഷം ബെംഗളൂരുവിലെ IT മേഖലയിൽ ജോലി ചെയ്തു. അതോടൊപ്പം 40 ലധികം ഇംപ്രോവ്ഷോകളിലും ചില സ്ക്രിപ്റ്റ് ചെയ്ത നാടകങ്ങളിലും പങ്കെടുത്തു.ശേഷം പൂർണകാല സ്ക്രീൻ അഭിനേതാവാകാനായി കൊച്ചിയിലേയ്ക്ക് മാറി .ഇതുവരെ നിഴൽ(2021), ഒറ്റ്(2022), മധുര മനോഹര മോഹം (2023), മധുരം ജീവാമൃതബിന്ദു ( റിലീസ് ചെയ്യാനിരിക്കുന്ന),പോലീസ് സ്റ്റോറി ( റിലീസ് ചെയ്യാനിരിക്കുന്ന) ഉൾപ്പെടെ ആറു മലയാള സിനിമകളിൽ കഥാപാത്ര വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ , നിരവധി ഷോർട് ഫിലിമുകൾ വെബ് സീരീസുകൾ മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ , ഇംഗ്ലീഷ് - അറബിക് വെബ് സീരിസായ "Al-Boom" ൽ വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം ഡബ്ബിംഗ് മേഖലയിലും പ്രവർത്തിക്കുന്നു. യക്ഷഗാനനൃത്തം, എം .എം .എ. (MMA), കളരിപ്പയറ്റ് തുടങ്ങിയവയിൽ അടിസ്ഥാനപരമായ പരിശീലനവും നേടിയിട്ടുണ്ട്


