കളകളം പാടും കിളി
കളകളം പാടും കിളി
കതിരുകള്‍ കൊത്തിക്കൊഞ്ചി
പച്ചിലക്കാടുംതേടി പാറി അകന്നൂ
കാത്തിരിക്കും പെൺകിളിക്കും
കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും
ഓണം വന്നു വീണ്ടും രാവില്‍
ആകാശത്തമ്പിളി പൊങ്ങിയല്ലോ
(കളകളം...)
കാലം പൂക്കാലം
പുതുരാഗം പാടും പൂക്കാലം
താലം പൂത്താലം
ആലോലം പാടും പൂക്കാലം
തുടിക്കും മനസ്സിലെന്തേ
മധുനുകരും നേരം
നാടും വീടും കാടും മേടും
മധുനുകരും പോലെ
(കളകളം...)
രാഗം ശ്രീരാഗം
നവമോദം പൂക്കും ശ്രീരാഗം
നാദം മണിനാദം
കുയില്‍ പാടും പാട്ടിന് സല്ലാപം
പാടും പുഴയൊഴുകും
കുളിർചൊരിയും പൂങ്കാറ്റ്
രാഗം മേളം താളം പെയ്യും
മഴമുകിലേ വായോ
(കളകളം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalakalam paadum kili
Additional Info
Year:
2000
ഗാനശാഖ: