മിഴി നനഞ്ഞ മഴ നിലാവു
മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ
മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ
ഇരുൾ വീഴുമീ ഇടനാഴിയിൽ
ഇരുൾ വീഴുമീ ഇടനാഴിയിൽ
ഒരു നേർത്ത നോവിന്റെ വിളി കേൾക്കുവാൻ
മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ
മായാത്തൊരോർമ്മതൻ പൂഞ്ചിമിഴിൽ
മൗനവും ഞാനും മാത്രമായീ
മായാത്തൊരോർമ്മതൻ പൂഞ്ചിമിഴിൽ
മൗനവും ഞാനും മാത്രമായീ
വാത്സല്യം ചുരത്തിയ പാൽനുരയിൽ
തോരാത്ത കണ്ണീരിൻ കടൽത്തിരയായ്
ഓ ...
മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ
എന്നെന്നും നീയെന്റെ പൂമടിയിൽ
വാർത്തിങ്കൾപ്പൈതലായ് ചേർന്നുറങ്ങീ
എന്നെന്നും നീയെന്റെ പൂമടിയിൽ
വാർത്തിങ്കൾപ്പൈതലായ് ചേർന്നുറങ്ങീ
മാമുണ്ണാൻ കണ്മണീ ഞാൻ വിളിച്ചൂ
മായതൻ തീരത്തു നീ മറഞ്ഞൂ
ഓ.....
മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ