തളിരിടും പൂഞ്ചിറകുമായ് - M

തളിരിടും പൂഞ്ചിറകുമായ് 
ദൂരെ വാനവീഥികളില്‍
കതിരിടും തിന തേടുമീ 
ചെറുവെൺപിറാവുകളേ
കുറുകിയേതോ കഥമൊഴിഞ്ഞും 
പാട്ടു മൂളിയുമിന്നലെ
സ്വയമലിഞ്ഞും ലയമറിഞ്ഞും
നിങ്ങളീവഴി പാറവേ
ആളുമീ എരിതീയിലീ 
ചിറകാകെ നീറിയെന്നോ
തളിരിടും പൂഞ്ചിറകുമായ് 
ദൂരെ വാനവീഥികളില്‍
കതിരിടും തിന തേടുമീ 
ചെറുവെൺപിറാവുകളേ..

നൂറു നൂറു പ്രതീക്ഷകള്‍
ചുടുവേനലേല്‍ക്കും വേളയില്‍
ഉരുകിവീഴും കണ്ണുനീരാല്‍ 
ഇളകി നൊമ്പരസാഗരം
പുണ്യങ്ങളതേടും ജന്മങ്ങളെല്ലാം 
മണ്ണില്‍ വീണടിഞ്ഞൂ
തളിരിടും പൂഞ്ചിറകുമായ് 
ദൂരെ വാനവീഥികളില്‍
കതിരിടും തിന തേടുമീ 
ചെറുവെൺപിറാവുകളേ...

ആര്‍ദ്രയാമൊരു സന്ധ്യയില്‍ 
പകല്‍ മായുമേതോ വേളയില്‍
അകലെയെങ്ങോ തെളിയുമെന്നോ
സ്നേഹസാന്ത്വന ദീപകം
ശ്യാമാന്ധകാരം മൂടുന്ന നെഞ്ചിൽ
നാളമായ് വിടരാൻ
തളിരിടും പൂഞ്ചിറകുമായ് 
ദൂരെ വാനവീഥികളില്‍
കതിരിടും തിന തേടുമീ 
ചെറുവെൺപിറാവുകളേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaliridum poonchirakumaay - M

Additional Info

Year: 
2000

അനുബന്ധവർത്തമാനം