നുണച്ചിപ്പെണ്ണേ വാ
നുണച്ചിപ്പെണ്ണേ വാ
എന്നെ ഉമ്മവെയ്ക്കുവാന്‍
ചാഞ്ചക്കം ചാഞ്ഞു പാടുവാന്‍
മടിച്ചിത്തത്തേ വാ
നിന്നെ മഞ്ചലേറ്റിടാം
മാമാങ്കപ്പൂരമേളമായ്
നീയാണോ സോണാലിബാന്ദ്ര
എന്തോന്നാ ഇന്നിത്ര ജാട
ഷാരൂഖും സച്ചിനും വേണ്ടേ വേണ്ട
നുണച്ചിപ്പെണ്ണേ വാ
എന്നെ ഉമ്മവെയ്ക്കുവാന്‍
ചാഞ്ചക്കം ചാഞ്ഞു പാടുവാൻ
ജുഹൂവില്‍ ചിറകടിക്കും
ജൂഹിചവ്ലയാണോ
കോട്ടേല് രാവൊരുക്കും
കൊയ്‌രാളപ്പെൺകൊടിയോ
കാണാക്കൂടു വെച്ച്
കൂട്ടില്‍ ചേര്‍ത്തടച്ച്
നിന്നെ ഞാനെന്റെ സ്വന്തമാക്കും
പോവാണേൽ പോയ്ക്കൊടീ
മുമ്പേ ബൈ ബൈ
നുണച്ചിപ്പെണ്ണേ വാ
എന്നെ ഉമ്മവെയ്ക്കുവാന്‍
ചാഞ്ചക്കം ചാഞ്ഞു പാടുവാൻ
വാൻഗോഗിന്‍ നിഴൽച്ചിത്രമോ
കാറ്റിന്‍ സിംഫണിയോ
കമ്പ്യൂട്ടര്‍ കാമുകിയോ
വെബ്സൈറ്റിൻ വിസ്മയമോ
പാടാപ്പാട്ടുപാടി പാട്ടില്‍
പെയ്തൊടുങ്ങി
നിന്നെ ഞാനെന്റെ കൈക്കലാക്കും
പോവാണേൽ പോയ്ക്കൊടീ
മുമ്പേ ബൈ ബൈ
നുണച്ചിപ്പെണ്ണേ വാ
എന്നെ ഉമ്മവെയ്ക്കുവാന്‍
ചാഞ്ചക്കം ചാഞ്ഞു പാടുവാന്‍
മടിച്ചിത്തത്തേ വാ
നിന്നെ മഞ്ചലേറ്റിടാം
മാമാങ്കപ്പൂരമേളമായ്
നീയാണോ സോണാലിബാന്ദ്ര
എന്തോന്നാ ഇന്നിത്ര ജാട
ഷാരൂഖും സച്ചിനും വേണ്ടേ വേണ്ട
നുണച്ചിപ്പെണ്ണേ വാ
എന്നെ ഉമ്മവെയ്ക്കുവാന്‍
ചാഞ്ചക്കം ചാഞ്ഞു പാടുവാൻ