അഴകേ നിൻ മലർമിഴികളിൽ
അഴകേ നിൻ മലർമിഴികളിലെന്തേ
പുളകം നെയ്തൊരു കുളിര്
രാസനിലാവിൻ മാറിൽ ചേരും
രാവിന്റെ രോമാഞ്ച ഭാവം
പുണരാം പ്രിയ മാനസമാം
മധുരം നുകരാം
നിൻ കവിളിൽ വിരിയും
ചെണ്ടുമല്ലിപ്പൂ നുള്ളാം
അഴകേ നിൻ മലർമിഴികളിലെന്തേ
പുളകം നെയ്തൊരു കുളിര്
പാലപ്പൂ മണമൊഴുകും കാറ്റിൽ
അനുരാഗത്തിൻ ശീല്
ഗന്ധർവ്വ കളമെഴുതും രാവിൽ
തുടി മൂളുന്നൊരു ചേല്
മോഹം പൂവിൻ തേൻകണം തേടും
ഈ സുഖരാവോരം
സ്നേഹാർദ്ര നിമിഷങ്ങൾ
നേരുവതെന്താവാം..എന്താവാം
അഴകേ നിൻ മലർമിഴികളിലെന്തേ
പുളകം നെയ്തൊരു കുളിര്
മണിനാഗത്തിറമേളക്കാവിൽ
മഴ പെയ്യുന്നൊരു താളം
ഇടനെഞ്ചിൽ ഇണ മൂളും പാട്ടിൽ
അതിശയസംഗീത രാഗം
കാണാത്തീരം തേടി നടക്കും
കുഞ്ഞുകിനാക്കിളിയേ
രതിമന്മദലയഭാവ സംഗമസായൂജ്യം..
സായൂജ്യം
അഴകേ നിൻ മലർമിഴികളിലെന്തേ
പുളകം നെയ്തൊരു കുളിര്
രാസനിലാവിൻ മാറിൽ ചേരും
രാവിന്റെ രോമാഞ്ച ഭാവം
പുണരാം പ്രിയ മാനസമാം
മധുരം നുകരാം
നിൻ കവിളിൽ വിരിയും
ചെണ്ടുമല്ലിപ്പൂ നുള്ളാം
അഴകേ നിൻ മലർമിഴികളിലെന്തേ
പുളകം നെയ്തൊരു കുളിര്