കതിരാടും പാടത്തെ

കതിരാടും പാടത്തെ പൈങ്കിളിയേ
പൂങ്കിനാവിൽ പാട്ടുമൂളും കുയിലമ്മേ
മാംഗല്യക്കോടിയുടുത്തോ
മാരിവില്ലിൻ മാല തീർത്തോ
തങ്കവർണ്ണപ്പീലിയിന്നു പോരുന്നോ
ആ കുന്നോളം കുളിരുന്നോ മോഹങ്ങൾ
കതിരാടും പാടത്തെ പൈങ്കിളിയേ
പൂങ്കിനാവിൽ പാട്ടുമൂളും കുയിലമ്മേ

ആരാരും കാണാതെന്തേ
നെഞ്ചിനുള്ളിൽ കൊഞ്ചാൻ വന്നു
പൊന്നാമ്പൽ പൂവും നുള്ളി
നീലരാവിൽ കൂട്ടുംതേടി
കൗമാരക്കുളിരല മെനയണ
കുഞ്ഞുകിനാവോരം
പ്രേമഗീതം പാടിപ്പോവുകതാരാരോ
തളിരോലത്തുമ്പിയെനിക്കും
മുറിവാലൻ പൂങ്കുയിൽ പാടും
പുന്നാരപ്പെണ്ണേ നീ കൂടെ പോരുന്നോ
ഓ കുന്നോളം കുളിരുന്നോ മോഹങ്ങൾ

കതിരാടും പാടത്തെ പൈങ്കിളിയേ
പൂങ്കിനാവിൽ പാട്ടുമൂളും കുയിലമ്മേ
മാംഗല്യക്കോടിയുടുത്തോ
മാരിവില്ലിൻ മാല തീർത്തോ
തങ്കവർണ്ണപ്പീലിയിന്നു പോരുന്നോ
ആ കുന്നോളം കുളിരുന്നോ മോഹങ്ങൾ
കതിരാടും പാടത്തെ പൈങ്കിളിയേ
പൂങ്കിനാവിൽ പാട്ടുമൂളും കുയിലമ്മേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kathiradum padathe

Additional Info

Year: 
2000

അനുബന്ധവർത്തമാനം