മധുവിധുവിൻ മാധവമെൻ

മധുവിധുവിൻ മാധവമെൻ
മണിയറയിൽ പൂത്തു
മദനകാമരാജനായെൻ
മലർവിരികൾ കാത്തു

അരികിലാ പാദതാളം പൂവിടാൻ
ഉണർന്നു നോക്കുമെൻ വാതിൽ
മധുരഗന്ധത്തിൽ മദിര മോന്തുന്ന
തെന്നൽ പാടുമെൻ കാതിൽ
നിമിഷങ്ങൾ പറന്നോടും
നീയെന്നിൽ വിടർന്നാടും
തൂക്കുമഞ്ചം രാഗം പാടിടും (മധു...)

എഴുതുമായിരം കഥകൾ മേനിയിൽ
പുണരും വേളയിൽ കൈകൾ
പുളകമൊട്ടുകൾ വിടർത്തി നോക്കുവാൻ
കുളിർ കൊതിക്കുമീ രാവിൽ

നിലാവിൽ നാം നിഴലാകും
നീ നിന്നെ മറന്നിടും
ഭൂവിൽ നമ്മൾ മാത്രമായിടും (മധു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhuvidhuvin Maadhavamen

Additional Info

അനുബന്ധവർത്തമാനം