വർണ്ണച്ചിറകുകൾ വീശി
Music:
Lyricist:
Singer:
Film/album:
വര്‍ണ്ണച്ചിറകുകള്‍ വീശി
വസന്തമരികില്‍ വന്നു
സ്വപ്നം കാണും പോലെ
പുഷ്പകമാനമുയര്‍ന്നു
(വര്‍ണ്ണച്ചിറക്...)
തുമ്പപ്പൂവില്‍ ഊഞ്ഞാലാടും
തുമ്പിക്കുഞ്ഞേ പോരൂ
പച്ചക്കാടുകള്‍ ചിറകിലൊതുക്കും
തത്തക്കിളിയേ പോരൂ
കാണാം...കാണാം...
പുലരിക്കതിരുകള്‍ പുഴയിലൊഴുക്കും
തൃക്കാര്‍ത്തികയുടെ ദീപങ്ങള്‍
(വര്‍ണ്ണച്ചിറക്...)
പുല്‍മേടുകളില്‍ കുളിരലചിതറും
പനിനീര്‍ക്കാറ്റേ വാവാ
ചക്കരമാവില്‍ പാടാനണയും
ചെല്ലക്കുയിലേ വാവാ
കാണാം...കാണാം...
നീലാകാശപ്പൊയ്കക്കടവില്‍
മഴവില്‍ മേഘക്കൊട്ടാരം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varnachirakukal veesi
Additional Info
Year:
1999
ഗാനശാഖ: