നിറങ്ങൾ നിറങ്ങൾ

നിറങ്ങള്‍ നിറങ്ങള്‍ എങ്ങും നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍

സ്നേഹം പകര്‍ന്നും ഉള്ളം നിറഞ്ഞും
മണ്ണിന്റെ മാറില്‍ പൂവായ് വിരിഞ്ഞും
പാടുന്നു നിങ്ങള്‍ ഒരു മൗനഗാനം
ഒരു മൗനഗാനം
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍

മഴവില്ലലിഞ്ഞും മഴയില്‍ കുതിര്‍ന്നും
താഴ്വാരമാകെ പവിഴം ചൊരിഞ്ഞും
എഴുതുന്നു നിങ്ങള്‍ ഒരു വര്‍ണ്ണചിത്രം
ഒരു വര്‍ണ്ണചിത്രം
നിറങ്ങള്‍ നിറങ്ങള്‍ എങ്ങും നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Nirangal nirangal

Additional Info

Year: 
1999

അനുബന്ധവർത്തമാനം