മനുഷ്യാ നിന്റെ നിറമേത്
മനുഷ്യാ നിന്റെ നിറമേത്
ദൈവമായ് ജ്വലിക്കും ചെകുത്താനായിരുളും
മനുഷ്യാ നിന്റെ നിറമേത്
ജീവിതം ഭൂമിയിൽ വ്യാപാരം ഇവിടെ
മനുഷ്യാ നിന്റെ വിലയെന്ത്
(മനുഷ്യാ..)
കതിർമണ്ഡപങ്ങൾ കന്നുകാലിച്ചന്തകൾ
കലാശാലകൾ പോലും പൊരുതുമങ്ങാടികൾ
സൗന്ദര്യം വിൽക്കുന്നു പുതിയ വൈദേഹിമാർ
സങ്കല്പം വിൽക്കുന്നു പുതിയ വാൽമീകിമാർ
കളിമണ്ണു ദൈവത്തെ മാത്രമല്ലെന്തുമേ
വിലയ്ക്കു വാങ്ങാം ഇവിടെ വിലയ്ക്കു വാങ്ങാം
(മനുഷ്യാ...)
ശരപഞ്ജരത്തിൽ വീണു ധർമ്മ നീതികൾ
നിരാധാരരായ് കേഴ്വൂ ശ്രീകോവിൽ ചുവരുകൾ
മാതൃത്വം വിൽക്കുന്നു മാന്യത കാക്കുവാൻ
ഹൃദയവും വിൽക്കുന്നു ഉദരത്തെ പോറ്റുവാൻ
കടലാസ്സു ഗീതകൾ മാത്രമല്ലെന്തുമേ
വിലയ്ക്കു വാങ്ങാം ഇവിടെ വിലയ്ക്കു വാങ്ങാം
(മനുഷ്യാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Manushya ninte niramethu
Additional Info
ഗാനശാഖ: