തെക്കൻകാറ്റിൽ ചേക്കേറി
തെക്കൻകാറ്റിൽ ചേക്കേറി
തെന്മലയോര ചുരമേറി വരുന്നുണ്ടേ
തേരു വരുന്നുണ്ടേ
ചടുകുടുചാടി ചാഞ്ചാടി
കുടമണികെട്ടി കൂത്താടി വരുന്നുണ്ടേ
കൂടെ വരുന്നുണ്ടേ
അമ്മാനക്കുന്നിറങ്ങിയ കുറുമാലിക്കൂട്ടങ്ങൾ
ചെമ്മാനക്കാവിറങ്ങിയ ചോലച്ചെറുകിളികൾ
തെക്കൻകാറ്റിൽ ചേക്കേറി
തെന്മലയോര ചുരമേറി വരുന്നുണ്ടേ
തേരു വരുന്നുണ്ടേ
ആറ്റുവഞ്ഞിക്കാടുകടന്നും കൂരിയാറ്റക്കൂടുമെനഞ്ഞും
മാമഴ പെയ്യണ വാനവിധാനംനൂറുകടന്നും
വരിനെല്ലും പതിരുംതേടി കരിമണ്ണും നീരുംതേടി
ഹൃദയത്തിൽ വിങ്ങിപ്പൊങ്ങും മോഹങ്ങൾപേറി
പാട്ടുപാടുമീ കാട്ടുപക്ഷികൾ
ദേശാടനയാത്രാമൊഴി ചൊല്ലുന്നതു
ചൂളമെഴുംമൊഴിയിൽ
തെക്കൻകാറ്റിൽ ചേക്കേറി
തെന്മലയോര ചുരമേറി വരുന്നുണ്ടേ
തേരു വരുന്നുണ്ടേ
നാട്ടുകൂട്ട പെരുവഴി താണ്ടി
തേക്കുപാട്ടിൻ പഴമൊഴി മൂളി
കാവടിയാടണ പാടവരമ്പിൽ
ചെറുതേനും തിനയും തേടി
ചിറകാട്ടാൻ തണലുംതേടി
ഒരു കൊറ്റിനു വറ്റുണ്ണാനായ് നാടാകെചുറ്റി
പാഞ്ഞുപോകുമീ നോവുപക്ഷികൾ
ദേശാടനയാത്രാമൊഴി ചൊല്ലുന്നതു
ചൂളമെഴുംമൊഴിയിൽ
തെക്കൻകാറ്റിൽ ചേക്കേറി
തെന്മലയോര ചുരമേറി വരുന്നുണ്ടേ
തേരു വരുന്നുണ്ടേ
ചടുകുടുചാടി ചാഞ്ചാടി
കുടമണികെട്ടി കൂത്താടി വരുന്നുണ്ടേ
കൂടെ വരുന്നുണ്ടേ
അമ്മാനക്കുന്നിറങ്ങിയ കുറുമാലിക്കൂട്ടങ്ങൾ
ചെമ്മാനക്കാവിറങ്ങിയ ചോലച്ചെറുകിളികൾ