ദൂരതാരദീപമേ - F

ദൂരതാരദീപമേ ഇരുള്‍ 
ചുഴികളില്‍
സ്നേഹമന്ത്രനാളമായ് സ്വയം 
എരിയവേ
തനിയെ കരയും വാനമ്പാടിതന്‍
ഇളം കവിള്‍ തലോടാം 
തലോടാം...
ദൂരതാരദീപമേ ഇരുള്‍ 
ചുഴികളില്‍...

പാടുകയാണെന്‍ മൗനം 
ഈ നോവിന്‍ ചില്ലയില്‍
ഉരുകുമൊരുയിരിന്‍ ഗാനം 
നിറം കെടും നിഴലായ്
വെറുതെ വിടരും താഴമ്പൂവു നീ
തരൂ തരൂ പരാഗം 
പരാഗം...
ദൂരതാരദീപമേ ഇരുള്‍ 
ചുഴികളില്‍...

നീറുകയാണെന്‍ ജന്മം 
നീ മായും രാത്രിയില്‍
എരിയുമൊരഴലിന്‍ തിരിയായ് 
വരം തരും ചിരിയായ്
മിഴിനീര്‍ നിറയും 
നെഞ്ചില്‍ ചായുവാന്‍
വരൂ വരൂ കിനാവേ 
കിനാവേ...

ദൂരതാരദീപമേ ഇരുള്‍ 
ചുഴികളില്‍
സ്നേഹമന്ത്രനാളമായ് സ്വയം 
എരിയവേ
തനിയെ കരയും വാനമ്പാടിതന്‍
ഇളം കവിള്‍ തലോടാം 
തലോടാം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doorathara deepame - F