അമ്പിളി മഞ്ചലിലോ
അമ്പിളി മഞ്ചലിലോ
ഒരു നവയുവ ഗന്ധര്‍വ്വന്‍
ചന്ദനവീണയുമായ്
ഇതുവഴി വന്നേ പോയ്
മുത്തുവിളക്കു കൊളുത്തി
വിളിച്ചവര്‍ ആരാരോ
അതില്‍ മത്തു പിടിച്ചു
തുടിച്ചു രസിച്ചതുമാരാരോ
മനസ്സേ ഓ...
(അമ്പിളി...)
മായാജാലം തൂവൽ തുന്നുംനേരത്ത്
ഒരു കിളിയായുള്ളം ചിറകു വിരുത്തിപ്പോയ് ആരാവാരപ്പൂരം പൊങ്ങും നേരത്ത്
അലഞൊറിയായെന്നെ തഴുകിയൊതുങ്ങിപ്പോയ്
നിനവുണരാന്‍
ഇനിയതില്‍ ഇതളണിയാന്‍
കതിരുതിരാന്‍
കളമൊഴിയിതിലൊഴുകാന്‍
മനസ്സേ ഓ...
ഓ...
അമ്പിളി മഞ്ചലിലോ
ഒരു നവയുവ ഗന്ധര്‍വ്വന്‍
ചന്ദനവീണയുമായ്
ഇതുവഴി വന്നേ പോയ്
പൊന്നും മുത്തും ചാര്‍ത്തും
പന്തല്‍ തീര്‍ക്കാന്‍ വാ
മലരിതളാലുള്ളില്‍
മാല കൊരുക്കാന്‍ വാ
പീലിപ്പൂവിന്‍ തുമ്പാല്‍
നെഞ്ചില്‍ തൊട്ടപ്പോള്‍
ഒരു ചിരിയോടെന്നില്‍
കുളിര്‍മഴ പെയ്യാന്‍ വാ
നനയായ് നറുതിര നുരനുരയായ്
നിറമണിയായ് അടിമുടി ഉടലുഴിയാൻ
മനസ്സേ ഓ...
ഓ....
അമ്പിളി മഞ്ചലിലോ
ഒരു നവയുവ ഗന്ധര്‍വ്വന്‍
ചന്ദനവീണയുമായ്
ഇതുവഴി വന്നേ പോയ്
മുത്തുവിളക്കു കൊളുത്തി
വിളിച്ചവര്‍ ആരാരോ
അതില്‍ മത്തു പിടിച്ചു
തുടിച്ചു രസിച്ചതുമാരാരോ
മനസ്സേ ഓ...