പാൽച്ചുണ്ടിൽ ചന്തം

പാല്‍ച്ചുണ്ടില്‍ ചന്തം ചിന്തും 
ചെല്ലച്ചിലമ്പൊലിയുമായ് 
ഒരിക്കല്‍ ഞാന്‍ ചിരിച്ചു
വാല്‍ക്കണ്ണില്‍ മിന്നിത്തെന്നും 
വസന്തത്തിന്‍ തിളക്കം കണ്ടൊ-
രിക്കല്‍ ഞാന്‍ തുടിച്ചൂ
അഴകിന്‍ അഴകേ പോരാമോ
അമൃതിന്‍ കണമായ് എന്നുള്ളില്‍ 
മനസ്സിലുണരുമൊരു മധുരാഗം 
പകരാന്‍ നേരമായ് വാ
(പാല്‍ച്ചുണ്ടില്‍...)

കന്നിത്തേന്‍ മൈനകള്‍ പാടി 
സ്വരം സ്വരം
അല്ലിപ്പൂം തുമ്പികള്‍ ആടി
പദം പദം
ഉള്ളിന്നുള്ളില്‍ പൂക്കും പുളകം 
തമ്മില്‍ത്തമ്മില്‍ കോര്‍ക്കും നിമിഷം
തരൂ തരൂ കിനാവിൻ പൂമാല്യം
(പാല്‍ച്ചുണ്ടിൽ...)

കൊന്നപ്പൂങ്കാവുകള്‍ ദൂരെ 
സ്വയം സ്വയം
മഞ്ഞപ്പൂവാടകള്‍ മൂടി 
നിറം നിറം
നെഞ്ചില്‍ മൂളിപ്പാറും കിളിയായ്‌
എന്നെത്തേടിപ്പാടും നിനവേ
തരൂ തരൂ കിനാവിന്‍ പൂത്താലം
(പാല്‍ച്ചുണ്ടില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalchundil chantham