തങ്കനൂപുരങ്ങൾ ചാർത്തി - M
മാണിക്ക്യവീണാവിലോലയാം വാണിയോ
മാലേയപുണ്യമാം മന്ദാരപുഷ്പമോ
മായേ മനോമയേ മാംഗല്യമാലികേ
നേരുന്നു ധന്യമാം മംഗളം
തങ്കനൂപുരങ്ങൾ ചാർത്തി നറുജപ-
കുങ്കുമം കുതിർന്ന മാറിലൊരുശുഭ-
മന്ത്രപുണ്യമോടെ വന്നു മണമക-
ളിന്ദ്രനീലകാന്തി ചിന്തിയിതുവഴി
മിഴികളിലഴകുകൾ മെഴുകിയ
കലയുടെ കളമൃദുതളികയുമായ്
തരളമുരളിതഴുകുമരിയ മധുരവുമായ്
(തങ്കനൂപുരങ്ങൾ...)
മോഹം നെഞ്ചിൽ തീർക്കും
കോലം വർണ്ണക്കോലം
കാലം കണ്ണിൽ തേക്കും
നീലം സ്വപ്നനീലം
ചെല്ലക്കുയിലുകൾ സൂര്യലതകളിലല്ലി-
ക്കുഴലുമായ് വേദസരിദിനു ചുണ്ടിൽ കരുതിയ രാഗസുധയുടെ
ഹംസധ്വനികളിൽ മെല്ലെയലിയവെ
വസന്തസുഗന്ധപതംഗമുണർന്നു
പറന്നുതളർന്നു വാ
(തങ്കനൂപുരങ്ങൾ...)
താളം ആദിതാളം
രാഗം രതിഭാവം
യാമം ധന്യയാമം
മേളം മന്ത്രമേളം
പൊങ്കൽപുലരിയിൽ എന്റെ മനസ്സിനു
തങ്കക്കൊലുസ്സിലെ മുത്തുവിതറിയ
വർണ്ണച്ചിറകുകൾ കോർത്തുതരുമൊരു
മോഹച്ചിമിഴിലെ പുണ്യകളഭമേ
വിരിഞ്ഞൊരുഷസ്സിൽ മനസ്സിലുതിർന്നു
കുളിർന്നു കുതിർന്നു വാ
(തങ്കനൂപുരങ്ങൾ...)