തക് താങ്ക് തകിടതോം
തക് താങ്ക തകിടതോം
ചെറു ചിത്തിര മുത്തുക്കളെ
തെരുക്കുത്തടിക്കണ കുഞ്ഞാറ്റ
കുരുവി കുഞ്ഞുങ്ങളെ
മലെ ബാന്റിലെ തകിടിൽ
കൊട്ടും ബമ്പറും താളങ്ങളെ
തക തമ്പുലക്കണ തമ്പേറിൻ
ചിഞ്ചിലംകൊഞ്ചി വരൂ
കൂടെകൂടാൻ വാ വാ വാ വാ
ആടിപാടാൻ യാ യാ യാ യാ
[തക് താങ്ക്....
ഇടംവലം നിലാ ചുവടുമായ്
വരൂ വരൂ മയിൽ നടനമായ്
കുറും കുഴൽ സ്വരം കുതിരവേ
ദിനം ദിനം മനം മയങ്ങവേ
ചെന്തമിഴൊലി പാറ്റും
ചേലിണങ്ങണ ചാന്തും
അമ്പിളിക്കല കാമ്പും
മുന്തിരിക്കുല കൂമ്പും
എല്ലാം നൽകാം വാ വാ വാ വാ
ഏലാം പാടാം യാ യാ യാ യാ
[തക് താങ്ക്.....
ചിലും ചിലും ചിലമ്പൊലികളും
കുറും കുയിൽ തരുംജതികളും
വെയിൽ പിറാ കുളിർ കുറുകലും
കടൽ കടം തൊടും തിരകളും
ഉള്ളിനുള്ളിലൊരോളം
തെന്നി മിന്നണ താളം
പമ്പര പര മേളം
തമ്പുരുവിന്റെ ഈണം
എല്ലാം നൽകാം വാ വാ വാ വാ
ഏലാം പാടാം യാ യാ യാ യാ
[തക് താങ്ക്.....