ചിലുചിലെചിലച്ചും
ചിലുചിലെചിലച്ചും ചെറുചിറകടിച്ചും അഹാ
പറപറന്നകലും പരിഭവക്കിളി പാടി വാ
വല വീശി വീശിപ്പിടിച്ചിടാം
വരമഞ്ഞള്‍ പൂശി മിനുക്കിടാം
മനസ്സിനുള്ളിലുള്ള മണിമയില്‍പ്പീലി-
ത്തളിരൊളിക്കൂട്ടിലിടം തരാം
ഇടം തരാം ഇടം തരാം ഇടം തരാം
ചിലുചിലെചിലച്ചും ചെറുചിറകടിച്ചും അഹാ
പറപറന്നകലും പരിഭവക്കിളി പാടി വാ
എൻ നെഞ്ചം പൂരമായ് പൂരമായ്
എന്നുള്ളില്‍ മേളമായ് ഓളമായ്
ആകാശം പന്തലായ് പന്തലായ്
ആഹ്ലാദം പങ്കിടാം പങ്കിടാം പങ്കിടാം
വരവര്‍ണ്ണക്കോലം കെട്ടി തുടിതാളം കൊട്ടി
ഇതള്‍ നീര്‍ത്തും പ്രേമപ്പൂവില്‍
ശലഭം പോല്‍ കത്തി
തുടുമോഹത്തുമ്പികളായി അനുരാഗച്ചിന്തുകള്‍ മൂളി
കൊടിയേറ്റുമൊരുത്സവമേളം കണ്ടു വാ
(ചിലുചിലെ...)
ഏതേതോപാതയില്‍ പാതയില്‍
നാമെങ്ങോ പോകുമീ യാത്രികർ
ഓരോരോ മോഹവും സ്വപ്നവും സ്വര്‍ഗ്ഗവും
വാക്കാലേ മിഥ്യയായ് വാണിഭം ചെയ്യുവോര്‍
മാറ്റേറ്റി ചന്തമിണക്കി മറിമായം കാട്ടി
അരനാഴിക നേരം ചെന്നാല്‍
ആയുസ്സറ്റടിയും ജന്മം
അമ്മാനപ്പന്തുകളാക്കാന്‍ കൂടെ വാ
(ചിലുചിലെ...)