ആരെന്നിൽ കാമബാണമയച്ചു
(F) ആരെന്നിൽ കാമബാണമയച്ചു?
ഹൊയ് ഹൊയ്..
ആപാദം എന്റെ മേനിയുലച്ചു.
ഹായ് ഹായ്..
ശൃംഗാര ചിത്രവർണ്ണ മലരിൽ
ചന്തമുള്ളൊരിതളില് സോമരസം തുള്ളി തുളുമ്പി.
(M) പൂമഞ്ചലേറി വന്നൊരു മങ്ക.
ഓഹോയ്
എൻ മച്ചകത്ത് കൊഞ്ചും ചിലങ്ക.
ഹായ് ഹായ്
സിന്ദൂര പൊട്ടുകുത്തി അഴകിൽ മുത്തമിട്ട് കവിളിൽ കൂടെയെത്തി എൻ്റെ സുന്ദരി.
(ആരെന്നിൽ)
ടിങ്കു ടാങ്കു..ടിങ്കു ടാങ്കു..ടിങ്കു ടാങ്കു..
(F) കനവിലെ കളഭം പകരാറായി
കിളിമൊഴിപ്പാട്ടിൽ ഉണരാറായി
ഹൊയ് ഹൊയ്..ഹായ് ഹായ്
(M) വാർമതി തിലകം ചൂടാമോ
നൂപുരം കാലിൽ ചാർത്താമോ?
ഓഹോയ്.. ഹായ് ഹായ്
(F)അധരമെ സംഗമ താലോലം
(M) കൈകളിൽ പെൺകൊടി ആലോലം
(F) സന്തതം നിൻ പദമാലാപം.
(M) നെഞ്ചിലോ മന്മഥനാവാഹം.
(F) രാത്രിയിലിന്നലെ തെല്ലുമുറങ്ങിയില്ലുന്മദ പൂജകളാൽ.
(M) സിന്ദൂര പൊട്ടുകുത്തി അഴകിൽ മുത്തമിട്ട് കവിളിൽ കൂടെയെത്തി എൻ്റെ സുന്ദരി..
(ആരെന്നിൽ)
ടിങ്കു ടാങ്കു..ടിങ്കു ടാങ്കു..ടിങ്കു ടാങ്കു..
(M) മുന്നിൽ നീ ചന്ദന ശിലയായി
എന്നുമെൻ കണ്ണിനു കണിയായി.
ഓഹോയ്.. ഹായ് ഹായ് ..
(F) വേനലാം നിന്നരികിൽ ഞാനും വെണ്ണയായി ഉരുകിയലിഞ്ഞല്ലോ..
(M) ചേലിൽ നിൻ കോമള സഞ്ചാരം
(F) ഏകുമോ കണ്ണിന് സായൂജ്യം?
(M) പൂവിലെ ചുംബനശീൽക്കാരം,
(F) പാടിടും ജീവന സംഗീതം.
(M) രാത്രിയിലിന്നലെ തെല്ലുമുറങ്ങിയില്ലുന്മദ പൂജകളാൽ..
(F) ഇന്നെൻറെ ഇംഗിതങ്ങൾ മുഴുവനും ഇന്ദ്രിയങ്ങൾ നിറയെ മർമ്മരങ്ങൾ ഉണർത്തിടുന്നു..
(ആരെന്നിൽ)