ഇന്ദുലേഖയനന്തദൂരമായ്

ഇന്ദുലേഖയനന്തദൂരമായ്
മാഞ്ഞു മാഞ്ഞു മറഞ്ഞുപോയ്‌
രാവ് നീങ്ങി വെളിച്ചമായ്
ഉഷസന്ധ്യ വന്നതിന്നെന്തിനോ
(ഇന്ദുലേഖ...)

ഗംഗ തന്നലച്ചുണ്ടില്‍ നിന്നിതാ
പുഞ്ചിരിപ്പത ചോരുന്നു
ചെമ്പരത്തി ദളങ്ങളുള്‍ക്കുളിര്‍ ‍
ചോപ്പില്‍ മുങ്ങിയുണരുന്നു
നിന്‍ മുഖം മാത്രം സന്ധ്യതന്‍ കവിള്‍
പോലിതാ മെല്ലെ മങ്ങുന്നു
ഉള്ളു ചീന്തി ലോലമാം നാരില്‍
കോര്‍ത്ത മാലയും വാടുന്നു
പൂക്കള്‍ തിങ്ങി നിറഞ്ഞ ഭൂമി
ഉണര്‍ന്നതെന്തിനീ വേളയില്‍
കാറ്റു പെയ്തു കുളിര്‍ത്ത കാട്ടിലീ
രമ്യസൗരഭം എന്തിനോ
(ഇന്ദുലേഖ...)

ആമ്പലിന്നിതളൊട്ടി നിന്നൊരു
വാരിബിന്ദുവായ്‌ തീര്‍ന്നു ഞാന്‍
തിങ്കളിന്‍ കല ചേരുമാ തിരു
നെറ്റിയില്‍ കുറി ചാര്‍ത്തുവാന്‍
ചന്ദനക്കുളിരേകുമെന്നുടെ
അംഗുലിക്കനുവാദമായ്
മൗനസമ്മതമെന്നപോല്‍ നിന്റെ
നീള്‍മിഴി മാല ചാര്‍ത്തുക
(ഇന്ദുലേഖ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indulekha ananthadooramaai

Additional Info

Year: 
1995

അനുബന്ധവർത്തമാനം