അഷ്ടമംഗല്യവും നെയ്‌വിളക്കും

പ ധ നി സ സാ നി നി ധ പാ
ഗ മ പ രി ഗ രി സ സ സ സാ

അഷ്ടമംഗല്യവും നെയ്‌വിളക്കും
പൂക്കുല ചൂടിയ നെല്‍പ്പറയും
വേഗമൊരുക്കുക തോഴിമാരേ
ശ്രീപാര്‍വ്വതിയെ എതിരേല്ക്കുവാന്‍
പാര്‍വ്വതിയെ എതിരേല്ക്കുവാന്‍
(അഷ്ടമംഗല്യവും...)

ആതിരാനാളിന്നു ശംഭുവിന്റെ
ജന്മനാള്‍ പൂത്തിരുവാതിരയായ്
ശ്രീ പാര്‍വ്വതിക്കും രതിക്കുമിന്ന്
ശങ്കരന്‍ പ്രത്യക്ഷമോക്ഷം നല്കി

രി ഗ മ രി ഗ സ രി ഗ മ രി ഗ സ രി ഗ മ രി ഗ സ രി
സ ഗ രി സ രി നി സ ഗ രി സ രി നി സ ഗ രി സ രി നി സാ
പ ധ നി സ സാ നി നി ധ പാ
ഗ മ പ രി ഗ രി സ സ സ സാ

കാമനെ തോല്പിച്ച തൃക്കണ്ണിതാ
പാര്‍വ്വതി നെറ്റിയില്‍ സിന്ദൂരമായ്
പുണ്യപദത്തിലിരിക്കും ദേവന്‍
ഹൈമവതിക്കിന്നു കാമരൂപന്‍
ഹൈമവതിക്കിന്നു കാമരൂപന്‍
(കാമനെ...)

കൈലാസശൃംഗത്തില്‍ ഓംകാരമീ
ശൈലജാദേവിക്ക് ഭര്‍ത്തൃപദം
കന്യകമാര്‍ക്കുള്ളില്‍ ഉത്സവമായ്
സത്ഭര്‍ത്തൃലാഭത്തിന്‍ പുണ്യനാളായ്

ശിവദിവ്യചേതനയിന്ന്
ഗിരിജതന്‍ പ്രേമസാഫല്യം
ദേവന്മാര്‍ സപ്തര്‍ഷികള്‍
അപ്സരസ്സുകള്‍ ചേര്‍ന്നിങ്ങു
മന്ദാരസൂനത്താല്‍ പുഷ്പവൃഷ്ടി
മന്ദാരസൂനത്താല്‍ പുഷ്പവൃഷ്ടി

മോഹനശ്രീ രാഗങ്ങള്‍ പാടി
ജതിപദ വിന്യാസമാടി
താണ്ഡവനടരാജന്റെ നാട്യഗൃഹമിന്നിപ്പോള്‍
ശ്രീപാര്‍വ്വതിയുടെ ലാസ്യഭാവം
ശിവന്‍ അര്‍ദ്ധനാരീശ്വരനായി താനും
ദേവിക്കര്‍ദ്ധനാരീശ്വരനായി താനും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ashtamangalyavum neyvilakkum