സൂര്യബിംബം ചുംബിക്കാനായ്

സൂര്യബിംബം ചുംബിക്കാനായ്
വാനിലേയ്ക്കുയർന്നു പൊങ്ങും
താമരത്തണ്ടിവളിന്ന് വാടിയല്ലോ
സൂര്യകാന്തിയിവളിന്ന്
സന്യാസിനി സര്‍വ്വംത്യക്ത
ശിവദിവ്യപ്രേമത്തിനായ് ധ്യാനിക്കുന്നു
(സൂര്യബിംബം...)

സ്വര്‍ണ്ണമല്ല ധനമല്ല
സങ്കടനിവാരണമായ്
ഇന്നിവള്‍ക്കര്‍‌ത്ഥിക്കാനായ്
ഭൗതികമായൊന്നുമില്ല
ത്രൈലോക്യം നിറഞ്ഞുനില്‍ക്കും
ശംഭുവിന്റെ വൈചിത്ര്യങ്ങൾ
തെല്ലീ മൃദുലാംഗിയുടെ
ഉള്ളില്‍ വന്നു ഭവിക്കട്ടെ
(സൂര്യബിംബം...)

തേടുന്നിവള്‍ ശിവകരം
ദിവ്യപ്രേമമൊന്നു മാത്രം
അര്‍ത്ഥിയാണീ ഹരപ്രിയ
ശക്തിയാകും ശിവകാമി
സാലോക്യമായ് സാമീപ്യമായ്
സാരൂപ്യവും സായൂജ്യവും
പൂകുവാനീ തപം ദുഃഖം
മംഗളസ്വരൂപാ ദേവാ
(സൂര്യബിംബം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sooryabimbam chumbikkanaay