പാടാതെ പാടുന്ന രാഗം

പാടാതെ പാടുന്ന രാഗം
പടരുന്നൊരാദ്യാനുരാഗം
നിന്റെ കൺകോണിൽ പൂവിടും പൊൻപാരിജാതം
പാടാതെ പാടുന്ന രാഗം

കാർക്കൂന്തൽ നീളെ പൂകൊണ്ടു മൂടാൻ
കാറ്റേൽക്കുമേതോ തേൻമൊട്ടുതേടി
പൂവാകയിൽ പൂത്തുമ്പിയായ്
നീ വന്ന നേരം
നിൻ കൈക്കുരുന്നായ് നുള്ളുന്നു പൂക്കൾ
നിൻ കള്ളനോട്ടം കൊള്ളുന്നു കണ്ണിൽ
മണിത്തിടമ്പേ കവരാതെ എന്റെ ഹൃദയം
പാടാതെ പാടുന്ന രാഗം
പടരുന്നൊരാജ്ഞാനുരാഗം

കനകാംബരങ്ങൾ കാതോർത്തു നിൽപ്പൂ
കളവാണിയാം നിൻ കളിവാക്കു കേൾക്കാൻ
ചെഞ്ചുണ്ടിലെ പഞ്ചാമൃതം ചുണ്ടോടു
ചേർക്കാൻ
കല്യാണനാളിൽ കനവാർന്നുലാവാൻ
കണ്ണാടിമേയും കദളീനിലാവിൽ
മണിക്കുരുന്നേ മിഴിചേർന്നുറങ്ങു മടിയിൽ

പാടാതെ പാടുന്ന രാഗം
പടരുന്നൊരാദ്യാനുരാഗം
നിന്റെ കൺകോണിൽ പൂവിടും പൊൻപാരിജാതം
പാടാതെ പാടുന്ന രാഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Padathe padunna ragam

Additional Info

Year: 
1997

അനുബന്ധവർത്തമാനം