മനോരാജ്യമാകെ വിഷാദം

മനോരാജ്യമാകെ വിഷാദം തുളുമ്പുന്നുവോ
തുലാവര്‍ഷമേഘം ദൂരെ വിതുമ്പുന്നുവോ
മയൂരങ്ങളാകാന്‍ കിനാവിന്‍ മുളങ്കാടു പൂകാം
മുകില്‍ച്ചിന്തിലാടാന്‍ വരില്ലേ പ്രിയേ നീ വരില്ലേ ഓ...
മനോരാജ്യമാകെ വിഷാദം തുളുമ്പുന്നുവോ

മന്ദാരപ്പൂങ്കാവില്‍ കിളികള്‍ പാടും വീണ്ടും 
മണിമന്ദാരപ്പൂങ്കാവില്‍ കിളികള്‍ പാടും
അണിയാമ്പല്‍പ്പൂമൊട്ടിന്‍ ഹൃദയം വിടരും വീണ്ടും
കുളിരലകളില്‍ അണിയാമ്പല്‍പ്പൂമൊട്ടിന്‍ ഹൃദയം വിടരും
ആര്‍ദ്രവേണുവില്‍ സ്നേഹമന്ത്രമായ് സ്വരവസന്തമുണരും ഓ...
മനോരാജ്യമാകെ വിഷാദം തുളുമ്പുന്നുവോ

അമ്പലനടവഴിയില്‍ കഥകള്‍ നുണയാം പോരൂ
കൂത്തമ്പലനടവഴിയില്‍ കഥകള്‍ നുണയാന്‍ 
അമൃതേത്തിന്‍ തിരുമധുരം നുകരാം വീണ്ടും വീണ്ടും
നാക്കിലകളില്‍ അമൃതേത്തിന്‍ തിരുമധുരം നുകരാം വീണ്ടും
പാര്‍വ്വണേന്ദുവിന്‍ സ്വര്‍ണ്ണരേണുവില്‍ പ്രേമലോകമണയാം ഓ...
മനോരാജ്യമാകെ വിഷാദം തുളുമ്പുന്നുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manorajyamake vishadam