എത്ര ഡിസംബർ കഴിഞ്ഞു
എത്ര ഡിസംബര്‍ കഴിഞ്ഞു
എത്ര യുഗങ്ങള്‍ കൊഴിഞ്ഞു
എന്നിട്ടുമിന്നും നാഥന്റെ നാമത്തില്‍
ഓശാന പാടുന്നു കാലം
കുമ്പസാരിക്കുന്നു ലോകം
ദൈവപുത്രാ നിന്‍ തിരുവചനം
മാനവസ്നേഹത്തിന്‍ ശാന്തിമന്ത്രം
ശാന്തിമന്ത്രം ശാന്തിമന്ത്രം
മുള്‍മുടി ചൂടി മുറിഞ്ഞ മുഖം
തുടച്ചെത്ര തുവാല നനഞ്ഞു
ആ ചോര വീണു കുതിര്‍ന്ന തുവാലകള്‍
ഇന്നും നനഞ്ഞു കിടപ്പൂ
ഇന്നും നനഞ്ഞു കിടപ്പൂ
പിതാവേ നീയെന്നും ആര്‍ദ്രദീപം
കര്‍മ്മവീഥിയില്‍ പൊന്‍വെളിച്ചം
പൊന്‍വെളിച്ചം പൊന്‍വെളിച്ചം
കാല്‍വരിക്കുന്നില്‍ കുരിശില്‍ കിടന്ന
നീ കാരുണ്യവാനായിരുന്നു
മൂന്നാംനാളില്‍ ഉയിര്‍ത്തെഴുന്നേറ്റ നിന്‍
സന്ദേശമല്ലോ മഹത്വം
സന്ദേശമല്ലോ മഹത്വം
പാപിക്കള്‍ക്കാശ്രയമേകും ഇവന്‍
പാവനമാം നിന്‍ തിരുഹൃദയം
തിരുഹൃദയം തിരുഹൃദയം
എത്ര ഡിസംബര്‍ കഴിഞ്ഞു
എത്ര യുഗങ്ങള്‍ കൊഴിഞ്ഞു
എന്നിട്ടുമിന്നും നാഥന്റെ നാമത്തില്‍
ഓശാന പാടുന്നു കാലം
കുമ്പസാരിക്കുന്നു ലോകം
ദൈവപുത്രാ നിന്‍ തിരുവചനം
മാനവസ്നേഹത്തിന്‍ ശാന്തിമന്ത്രം
ശാന്തിമന്ത്രം ശാന്തിമന്ത്രം