ഏദൻ വനിയിലെ പൂവേ (M)

ഏദൻവനിയിലെ പൂവേ എന്തേ മിഴിയിതൾ പൂത്തു
ഉള്ളിൽ തരളസ്വകാര്യം ആരോ എഴുതിയതാരോ
മായാമറുകിൽ മഞ്ഞായ് പൊഴിയും പോലവനോ
തൂകി തീരാമധുരം (ഏദൻവനിയിലെ... )

തനിച്ചിരുന്നു മെല്ലെ ആരേ നിനച്ചിരിപ്പൂ വീണ്ടും
കൊതിച്ചുകണ്ടതെല്ലാം മുന്നിൽ തുടിച്ചുവന്നതാണോ
മനമാകെ തൂവെയിലിൻ കസവോ കനവോ
(ഏദൻവനിയിലെ... )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Edan Vaniyile Poove (M)

Additional Info

Year: 
2020

അനുബന്ധവർത്തമാനം