ആതിര വാനിലെ

ആതിരവാനിലെ താരകപ്പൂവിതൾ
ഭൂമിയെപുൽകുന്ന രാവ്
ജാലകവാതിലിൽ പൂനിലാച്ചില്ലയിൽ 
രണ്ടിളം പ്രാവിന്റെ കൂട്
ജീവന്റെ തന്ത്രിയിൽ രാഗമായ് വന്നു നീ
സാരംഗിമീട്ടുന്ന നേരം 
ഒരു തൂവലായ് മാറുന്നുഞാനും

നീവരും രാവിലായ് പാതിരാത്തെന്നലിൻ
തൂവിരൽ തുമ്പാൽ ഞാൻ തൊടുമ്പോൾ(2)
മഞ്ഞലമാഞ്ഞുവോ രാമഴ പെയ്തുവോ
നിൻമിഴിപ്പീലിയിൽ വീണലിയുന്നു ഞാൻ
പേരറയാത്തൊരീ പൂവിനുള്ളിൽ
നൂറു വാസന്തമായ്‌വന്ന നീനിറഞ്ഞു
(ആതിരവാനിലെ  ... )

താരണിരാവിലെ താമരപ്പൊയ്കയിൽ 
നീലനിലാവായ് നീ വരുമ്പോൾ (2)
വെണ്മുകിൽ നീങ്ങിയോ വാർമതിയോ വന്നുവോ
ഇന്നെന്റെ പ്രാണനിൽ നീനിറയുന്നുവോ
പുഞ്ചിരിതൂകുമീ പൂവിതിനുള്ളിൽ
ഒരു കാർവരിവണ്ടുപോൽ ഞാൻ കുറുകി
(ആതിരവാനിലെ  ... )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Athira Vanile

Additional Info

Year: 
2020

അനുബന്ധവർത്തമാനം